റിയാദ്: സൗദി അറേബ്യയിൽ വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. അടുത്തിടെ പുറത്തുവിട്ട ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സൗദി വിമൻസ് റിപ്പോർട്ട് 2022ലാണ് ഈ വിവരമുള്ളത്. റിപ്പോർട്ട് അനുസരിച്ച് 2022ൽ 350,000 സ്ത്രീകളാണ് സൗദിയിൽ വിവാഹമോചനം നേടിയതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വിവാഹ മോചനം നേടിയവരിൽ 30- 34 വയസ്സിന് ഇടയിലുള്ള സ്ത്രീകളാണ് കൂടുതൽ. ഈ പ്രായത്തിലുള്ള 54,000 പേരാണ് വിവാഹ മോചനം നേടിയത്. 35-39 വയസ്സിന് ഇടയിലുള്ള 53,000 പേരിലേറെ വിവാഹമോചനം നേടി.
2022 ൽ 203,469 സ്ത്രീകൾ വിധവകളായതായും റിപ്പോർട്ടിൽ പറയുന്നു. നിരവധി സർവേകൾ, രജിസ്ട്രി ഡാറ്റ, 2022ലെ സെൻസസ് ഫലങ്ങൾ, വിദ്യാഭ്യാസ രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം, ആരോഗ്യം, കായികം, ടെക്‌നോളജി എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ പരിശോധിച്ച ശേഷമാണ് സ്ഥിതിവിവര കണക്ക് പുറത്തുവിട്ടത്. 1519, 2024 എന്നീ പ്രായപരിധിയിലുള്ളവരാണ് സ്ത്രീകളുടെ ജനസംഖ്യയിൽ കൂടുതൽ. 916,439, 850,780 എന്നിങ്ങനെയാണ് യഥാക്രമം ഈ പ്രായത്തിലുള്ളവരുടെ ജനസംഖ്യ.