റിയാദ്: സൗദിയിലെ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടെ എണ്ണം 40,000ത്തിലേക്ക് എത്തുന്നു. ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ളതാണ് കണക്ക്. ഇത് പ്രകാരം സൗദിയിൽ പ്രവർത്തിക്കുന്നത് 39,700 ഇ കൊമേഴ്സ് സ്ഥാപനങ്ങളാണ്. സ്ഥാപനങ്ങളുടെ എണ്ണത്തിൽ 9.4% ആണ് വളർച്ച. മുൻ വർഷവുമായി താരതമ്യം ചെയ്താണ് കണക്ക് തയ്യാറാക്കുന്നത്. സൗദിയിൽ ആകെയുള്ള സ്ഥാപനങ്ങളുടെ എണ്ണം 15 ലക്ഷമായും ഉയർന്നു.
ഇ കൊമേഴ്സ് കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി വിവിധ തരം പെയ്മെന്റുകൾ സൗദി ഭരണകൂടം നേരത്തെ അംഗീകരിച്ചിരുന്നു. സൗദിയിൽ സ്ഥാപനങ്ങൾ തുടങ്ങാൻ അനുവദിക്കുന്ന വാണിജ്യ രജിസ്‌ട്രേഷനുകൾ അഥവാ സി.ആറിന്റെ എണ്ണവും ഉയർന്നിട്ടുണ്ട്. 62% ആണ് വർധന. 15 ലക്ഷം സ്ഥാപനങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. ഇവയിൽ 135,900 ഈ വർഷത്തെ പുതിയ രജിസ്‌ട്രേഷനുകളാണ്. ഇതിൽ 45% സ്ഥാപനങ്ങൾ വനിതകളുടേതാണെന്നതാണ് ശ്രദ്ധേയം.
സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപന രജിസ്‌ട്രേഷനും ഉയർന്നു. 27% ആയാണ് ഉയർന്നത്. എഐ മേഖലയിൽ 49%വും, ഇലക്ട്രോണിക് ഗെയിം മേഖലയിൽ 102% രജിസ്‌ട്രേഷനുമാണ് വർധിച്ചത്.