Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfസൗദിയിൽ 93 ശതമാനം സ്ഥാപനങ്ങളിലും ഇലക്‌ട്രോണിക് ബില്ലിങ് സംവിധാനം

സൗദിയിൽ 93 ശതമാനം സ്ഥാപനങ്ങളിലും ഇലക്‌ട്രോണിക് ബില്ലിങ് സംവിധാനം

ജിദ്ദ: സൗദിയിൽ 93 ശതമാനം സ്ഥാപനങ്ങളും ഇലക്‌ട്രോണിക് ബില്ലിങ് സംവിധാനം നടപ്പാക്കിയതായി അധികൃതർ. നിരവധി സ്ഥാപനങ്ങളിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് ഇലക്‌ട്രോണിക് ബില്ലിങ് സംവിധാനം നടപ്പാക്കുന്നത്.

വ്യാപാര സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിങ് സംവിധാനം നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടമാണിപ്പോൾ നടന്നുവരുന്നത്. ഇഷ്യൂറൻസ് ആൻഡ് പ്രിസർവേഷൻ ഫേസ് എന്നറിയപ്പെടുന്ന ആദ്യഘട്ടം 93 ശതമാനം സ്ഥാപനങ്ങളും നടപ്പാക്കി കഴിഞ്ഞതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻജിനീയർ സുഹൈൽ ബിൻ മുഹമ്മദ് അബാനാമി പറഞ്ഞു.

റിയാദിൽ സംഘടിപ്പിച്ച ‘സകാത്ത്, ടാക്സ്, കസ്റ്റംസ്’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിങ്കിങ് ആൻഡ് ഇന്റഗ്രേഷനാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്. ഈ വർഷം ആദ്യം മുതലാണ് പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചത്. 400ലധികം സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന നടപടികൾ ഇതിനോടകം പൂർത്തിയായി.

രാജ്യത്ത് നടപ്പാക്കിവരുന്ന സാമ്പത്തിക നവോഥാനത്തിന്റേയും ഡിജിറ്റൽ പരിവർത്തനത്തിന്റേയും ഭാഗമായാണ് ഇലക്‌ട്രോണിക് ബില്ലിങ് സംവിധാനം നടപ്പാക്കുന്നത്. ഇത് വരെ നാല് കോടിയിലധികം സ്ഥാപനങ്ങൾ ബില്ലിങ് പ്ലാറ്റ്‌ഫോമുമായി ഇലക്ട്രോണിക് ആയി ബില്ലുകൾ പങ്കിട്ടതായും അതോറിറ്റി ഗവർണർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments