ആറ് മാസത്തിനിടെ 48 ലക്ഷം തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചതായി സൗദി ഹജ്, ഉംറ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ജൂലൈ അവസാനം മുതലാണ് ഈ സീസണിലെ ഉംറ തീര്‍ഥാടനം ആരംഭിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഉംറ തീര്‍ഥാടനങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതിന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് 48 ലക്ഷം തീര്‍ഥാടകരാണ് സൗദി അറേബ്യയിലെത്തിയത്.
ഇവരില്‍ 43.29 ലക്ഷം തീര്‍ത്ഥാടകര്‍ വിമാന മാര്‍ഗവും അതിര്‍ത്തി ചെക്ക് പോയിന്റ് കടന്ന് റോഡ് മാര്‍ഗം 5.07 ലക്ഷം പേരും സൗദിയിലെത്തി. കപ്പല്‍ വഴി 3,985 പേരും ഉംറ നിര്‍വഹിക്കാനെത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
13.51 ലക്ഷം തീര്‍ഥാടകര്‍ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി മസ്ജിദുന്നബവി സന്ദര്‍ശനം നടത്തി. അവരില്‍ ബഹുഭൂരിപക്ഷവും മക്കയിലെത്തി ഉംറയും നിര്‍വഹിച്ചു. യാന്‍ബുവിലെ പ്രിന്‍സ് അബ്ദുള്‍ മൊഹ്‌സിന്‍ ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി 11,132 തീര്‍ഥാടകരാണ് ഇതുവരെ എത്തിയതെന്നും മന്ത്രാലയം അറിയിച്ചു.