ദുബായ് : 76 മത് ഇന്ത്യൻ റിപ്പബ്ലിക്ക് ആഘോഷത്തിന്റെ ഭാഗമായി യുഎഇ വാട്സ്ആപ്പ് വോളിബോൾ കൂട്ടായ്മ സംഘടിപ്പിച്ച വോളിബോൾ ടൂർണമെൻ്റ് പ്രൗഡഗംഭീരമായി ദുബായ് ഗർഹൂദിലുള്ള എൻ ഐ മോഡൽ സ്കൂളിൽ നടന്നു. മത്സരത്തിൽ തമിഴ് സ്പാർട്ടൻസ് നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് ബ്രയിറ്റ് സ്റ്റീലിനെ
പരാജയപെടുത്തി. തമിഴ് സ്പാർട്ടൻസ് വിജയകിരീടം നേടി. മികച്ച അറ്റാക്കറായി ബ്രയ്റ്റ് സ്റ്റീലിലെ സുബീഷ് കണ്ണവത്തെ തെരഞ്ഞെടുത്തു. സെറ്റർ അഷാമലി തമിഴ് സ്പാർട്ടൻസ്, ലിബറൊ ടിങ്കിൽ തമിഴ് സ്പാർട്ടൻസ്, ബ്ലോക്കർ സക്കീൽ, തമിഴ് സ്പാർട്ടനസ് എന്നിവരെ തെരഞ്ഞെടുത്തു. ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം ദുബായ് പ്രിയദർശിനി മുൻ പ്രസിഡന്റ് ബാബു പീതാംബരൻ റിപ്പബ്ലിക്ക് ദിന സന്ദേശം വായിച്ചു കൊണ്ട് നിർവഹിച്ചു. ഇന്ത്യൻ വോളി ലൗവേഴ്സിന്റ നേതാക്കൾ മത്സരം കാണാൻ എത്തിയിരുന്നു. പ്രകാശ് തളിപറമ്പ് സ്വാഗതവും, കൺവീനർ ഇസ്മയിൽ മഞ്ചകണ്ടി അദ്ധ്യക്ഷതയും വഹിച്ചു. കാസിം ഈനോളി ആശംസകൾ അറിയിച്ചു. സലാം പാണത്തൂർ, ഷബീർ, ഷംസു കോടിയേരി, റയീസ് പേരാമ്പ്ര, മഹേഷ് തിക്കോടി, ഇസ്മായിൽ മഞ്ചകണ്ടി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി