Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfപെരുന്നാൾ : യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു

പെരുന്നാൾ : യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി ; പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഇൗ മാസം (ഏപ്രിൽ) 8 മുതൽ അറബിമാസം ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധിദിനങ്ങൾ നാലോ, അഞ്ചോ ലഭിക്കും. ഏപ്രിൽ 9 ചൊവ്വാഴ്ചയോ 10 ബുധനാഴ്ചയോ ആണ് രാജ്യത്ത് പെരുന്നാൾ പ്രതീക്ഷിക്കുന്നത്. തൊട്ടുമുൻപുള്ള വാരാന്ത്യഅവധിയും ശേഷമുള്ള വാരാന്ത്യ അവധിയും കൂടി ചേർത്താൽ 9 ദിവസം വരെ അവധി ലഭിക്കും അതേസമയം സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ എട്ട് മുതൽ 14 വരെയാണ് അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അവധി പ്രഖ്യാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments