ദുബായ് : നാളെ മുതൽ യുഎഇ അവധി ദിനങ്ങളിലേക്ക് പ്രവേശിക്കും. ഇത്തവണ 2024 ജനുവരി 1 പുതുവത്സര ദിനത്തിൽ യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചതിനെ തുടർന്ന് വിപുലമായ തോതിലുള്ള ആഘോഷത്തിനാണ് പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഒരുങ്ങിയിരിക്കുന്നത്.
സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യു.എ.ഇ മന്ത്രിസഭ തീരുമാനപ്രകാരമാണ് അവധി.
വാരാന്ത്യ അവധിക്ക് പിന്നാലെയാണ് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതുവർഷം ആഘോഷിക്കാൻ പുതുവത്സര ദിനമായ തിങ്കളാഴ്ച്ചയും അവധി വരുന്നു എന്നതിനാൽ തുടർച്ചയായ മൂന്ന് ദിനങ്ങൾ അവധി ലഭിക്കും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും പുതുവത്സര അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ നിവാസികൾക്ക് 2024 ൽ കുറഞ്ഞത് 13 പൊതു അവധികളെങ്കിലും പ്രതീക്ഷിക്കാം.