യുഎഇയിൽ പലയിടങ്ങളിലും കനത്ത മഴ. ചിലയിടങ്ങളിൽ ആലിപ്പഴം പെയ്തു. മഴ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തിന്റ വടക്കൻ മേഖലകളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ദുബായിൽ ഉച്ച മുതൽ മിതമായതോതിലാണ് മഴ ലഭിച്ചത്.
അതേസമയം റാസ് അൽ ഖൈമ, ഉമ്മൽ ഖുവൈൻ, ഷാർജ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. വാദികൾ നിറഞ്ഞൊഴുകി. ഷാർജയിലെ അൽ ദൈദ് റോഡിൽ ആലിപ്പഴ വർഷമുണ്ടായി. കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെ ഉയർന്നു. ചിലയിടങ്ങളിൽ പൊടിക്കാറ്റും റിപ്പോർട് ചെയ്തിട്ടുണ്ട്. കാഴ്ചാപരിധി മൂവായിരമീറ്ററായി കുറഞ്ഞിരിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കാലാവസ്ഥമുന്നറിയിപ്പുകൾ അനുസരിച്ചുള്ള നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അധികൃതർ അറിയിച്ചു.