ദുബൈ: അടുത്ത സാമ്പത്തിക വർഷം യുഎഇ സമ്പദ്‌വ്യവസ്ഥ 5.1 ശതമാനം അധിക വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. സമ്പദ് വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നതും വിദേശ നിക്ഷേപം ആകർഷിക്കുന്നതുമാണ് രാജ്യത്തിന് കരുത്താകുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്ട്ര നാണയനിധി ചൊവ്വാഴ്ച പുറത്തുവിട്ട വേൾഡ് ഇകണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിലാണ് യുഎഇയുടെ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പരാമർശങ്ങൾ. ഈ വർഷം ജിഡിപി വളർച്ചാ നിരക്ക് നാലു ശതമാനമായി തുടരും. അടുത്ത വർഷം ഇത് ഒരു ശതമാനം വർധിച്ച് 5.1 ശതമാനമാകും. ടൂറിസം, നിർമാണം, ധന മേഖലകളിലെ ഉണർവാണ് വളർച്ചയിൽ പ്രതിഫലിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.