Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfവണ്ടർലാൻഡ് വിനോദോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ജിദ്ദ

വണ്ടർലാൻഡ് വിനോദോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ജിദ്ദ

ജിദ്ദ : ജിദ്ദ നഗരം വണ്ടർലാൻഡ് വിനോദോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. കുടുംബങ്ങൾക്കും കുട്ടികൾക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആവേശകരമായ ഒരു അനുഭവം നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ജിദ്ദ ഇവന്‍റ്സ് കലണ്ടർ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ദിനംപ്രതി 7000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംവേദനാത്മക ഷോകൾ, ആധുനിക ഗെയിമുകൾ, വിനോദ അനുഭവങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ സന്ദർശകർക്ക് ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്ക് അനുയോജ്യമായ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്.


സൗദി അറേബ്യയുടെ വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു ചുവടുവെയ്പ്പാണ് ഈ പരിപാടി. പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുകയും വിനോദ പരിപാടികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വണ്ടർലാൻഡ് സംഘടിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments