Wednesday, October 30, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsറമദാൻ മാസം: മാറ്റങ്ങൾ കൊണ്ടുവരാൻ യുഎഇയിലെ സ്കൂളുകൾ

റമദാൻ മാസം: മാറ്റങ്ങൾ കൊണ്ടുവരാൻ യുഎഇയിലെ സ്കൂളുകൾ

യുഎഇ: റമദാൻ മാസം ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ സ്കൂളുകളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനമെടുത്ത് യുഎഇ. സാധാരണയായി റമദാൻ സമയത്ത് യുഎഇയിൽ അഞ്ച് മണിക്കൂറുകൾ മാത്രമേ സ്കൂളുകൾ പ്രവർത്തിക്കാറുള്ളു. ഇത്തവണയാകട്ടെ, വസന്തകാല അവധിയും മാറ്റ് അവധികളും റമദാൻ മാസത്തിന് മുന്നോടിയായാണ് വരുന്നത്. അതിനാൽ, മാസത്തിൽ മിക്ക വിദ്യാർത്ഥികൾക്കും രണ്ടാഴ്ച വരെ അവധി ലഭിക്കും.

അഞ്ച് മണിക്കൂറുകൾ മാത്രമുള്ള സ്കൂൾ സമയം തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ 11.30 വരെയും ആയിരിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ 9 മണിക്ക് തുടങ്ങി 2 മണിക്ക് അവസാനിക്കുന്ന രീതിയിലും സമയക്രമം തെരഞ്ഞെടുക്കാൻ സാധിക്കും.

കൂടാതെ, റമദാൻ മാസങ്ങളിൽ സ്കൂളുകളിൽ നീന്തൽ ക്ലാസുകൾ ഉണ്ടായിരിക്കുകയില്ല. ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സുകളിൽ നോമ്പ് ആചരിക്കുന്ന വിദ്യാർത്ഥികൾ ശാരീരികമായ പ്രവർത്തങ്ങളിൽ പങ്കെടുക്കേണ്ടതില്ല. സംഗീത പഠനം കൂടുതലും തിയറിയാക്കി മാറ്റും. നോമ്പ് എടുക്കുന്ന വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്നവരെ കാണാതിരിക്കാനായി കാന്റീനുകൾ മറച്ചുവെക്കും. രക്ഷിതാക്കൾക്കായി കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കും. നോമ്പ് തുറക്കുന്ന വിദ്യാർത്ഥികൾക്ക് എയർകണ്ടീഷൻ ചെയ്ത അല്ലെങ്കിൽ സൂര്യപ്രകാശം പതിക്കാതെ സ്ഥാനങ്ങൾ നൽകും. ഇന്റെർണൽ പരീക്ഷകളോ മറ്റ് മൂല്യനിർണയങ്ങളോ ഒഴിവാക്കി വിദ്യാത്ഥികൾക്ക് നല്ലൊരു സ്കൂൾ അന്തരീക്ഷം നൽകണമെന്നാണ് തീരുമാനങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments