Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfവേൾഡ് മലയാളി കൗൺസിൽ ഖത്തർ സെമിനാർ സംഘടിപ്പിച്ചു

വേൾഡ് മലയാളി കൗൺസിൽ ഖത്തർ സെമിനാർ സംഘടിപ്പിച്ചു

ദോഹ: ‘കോഫി വിത്ത് ഡബ്ല്യുഎംസി’ എന്ന പ്രമേയത്തിൽ വേൾഡ് മലയാളി കൗൺസിൽ ഖത്തർ സെമിനാർ സംഘടിപ്പിച്ചു. ഡബ്ല്യുഎംസി പ്രസിഡന്റ് സുരേഷ് കരിയാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി ചെയർമാൻ വിഎസ് നാരായണൻ ഉൽഘാടനം ചെയ്തു. ഖത്തറിലെ പ്രവാസി സമൂഹത്തിന്

വിവധ തുറകളിലുള്ള പ്രമുഖരുമായി സംവദിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ല്യുഎംസി ഖത്തർ വിഭാവനംചെയ്ത ഇൻ-ഹൗസ് പരിപാടി ആണ് കോഫി വിത്ത് ഡബ്ല്യുഎംസി എന്ന് പ്രസിഡന്റ് സുരേഷ് കരിയാട് വിശദീകരിച്ചു. പൊതുജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന ഇത്തരം പരിപാടികൾ വേണ്ടവിധം ഉപയോഗപെടുത്തണമെന്ന് ചെയർമാൻ വിഎസ് നാരായണൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. പ്രവാസി സമൂഹത്തിന് ഗുണകരമായ നിരവധി പദ്ധതികളെ കുറിച്ച് ലോകകേരളസഭ അംഗം റൗഫ് കൊണ്ടോട്ടി വിശദമായി സംസാരിച്ചു. ചോദ്യോത്തര വേളയിൽ ഉയർന്നുവന്ന നിരവധി സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൾ റഹ്മാൻഎന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി കാജൽ സ്വാഗതവും ജോ. ട്രഷറർ ബിനു പിള്ള നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻമാരായ ജെബി കെ ജോൺ, സിദ്ധിഖ് പുറായിൽ, വൈസ് പ്രസിഡന്റ് സാം കുരുവിള, എക്സിക്യുട്ടീവ് അംഗം അബ്ദുൾ ഗഫൂർ, വിമൻസ് ഫോറം പ്രസിഡന്റ് ഷീല ഫിലിപ്പോസ്, ജനറൽ സെക്രട്ടറി സിമി, ട്രഷറർ സുനിത ടീച്ചർ, ഡബ്ല്യുഎംസി സെക്രട്ടറി ലിജി, യൂത്ത് ഫോറം ജനറൽ സെക്രട്ടറി വികെ പുത്തൂർ, യൂത്ത് എംപവർമെന്റ് ഫോറം കൺവീനർ രഞ്ജിത് ചാലിൽ, സിനി, സിറാജ്, ജോജി, റംല, നസീഹ എന്നിവർ നേതൃത്വം നൽകി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments