Wednesday, January 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeHealthഅമേരിക്കയിൽ മീസിൽസ് പടരുന്നു; ദക്ഷിണ കരോലിനയിൽ കനത്ത ജാഗ്രത

അമേരിക്കയിൽ മീസിൽസ് പടരുന്നു; ദക്ഷിണ കരോലിനയിൽ കനത്ത ജാഗ്രത

പി.പി ചെറിയാൻ

കൊളംബിയ: അമേരിക്കയിലെ ദക്ഷിണ കരോലിനയിൽ മീസിൽസ് (അഞ്ചാംപനി) രോഗബാധ പടരുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം സംസ്ഥാനത്ത് 646 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 88 കേസുകൾ കഴിഞ്ഞ നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തവയാണ്.

മീസിൽസ് രോഗത്തെ രാജ്യം പൂർണ്ണമായും തുടച്ചുനീക്കി എന്ന പദവി അമേരിക്കയ്ക്ക് ഇതോടെ നഷ്ടമായേക്കും. 2000-ലാണ് യുഎസ് ഈ നേട്ടം കൈവരിച്ചത്.

നിരീക്ഷണത്തിൽ: രോഗം പടരുന്ന പശ്ചാത്തലത്തിൽ 15 സ്കൂളുകളിലെ വിദ്യാർത്ഥികളടക്കം അഞ്ഞൂറിലധികം പേർ നിരീക്ഷണത്തിലാണ് . ക്ലെംസൺ, ആൻഡേഴ്സൺ സർവകലാശാലകളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ട്.

വാക്സിനേഷൻ എടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് രോഗം ഇത്രത്തോളം പടരാൻ കാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്ത കുട്ടികളാണ്.

മറ്റ് സംസ്ഥാനങ്ങൾ: 2025-ൽ ടെക്സസിൽ 700-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഉട്ടാ, അരിസോണ എന്നിവിടങ്ങളിലും രോഗബാധയുണ്ട്.

വാക്സിൻ വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ കേന്ദ്ര ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെ പ്രസ്താവനകൾ വാക്സിനേഷൻ തോത് കുറയാൻ കാരണമായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments