Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeHealthഉൽപ്പന്നങ്ങളിൽ പ്ലാസ്റ്റിക് കണ്ടെത്തിയതിനെതുടർന്നു സാലഡ് ഡ്രെസ്സിംഗ് തിരികെ വിളിച്ച് എഫ്.ഡി.എ

ഉൽപ്പന്നങ്ങളിൽ പ്ലാസ്റ്റിക് കണ്ടെത്തിയതിനെതുടർന്നു സാലഡ് ഡ്രെസ്സിംഗ് തിരികെ വിളിച്ച് എഫ്.ഡി.എ

പി.പി ചെറിയാൻ

ന്യൂയോർക് :27 സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത ആയിരക്കണക്കിന് ഗാലൻ സാലഡ് ഡ്രെസ്സിംഗുകളും മറ്റ് ഉൽപ്പന്നങ്ങളും എഫ്.ഡി.എ. (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) തിരികെ വിളിച്ചു (Recall).

ഈ ഉൽപ്പന്നങ്ങളിൽ ‘ബ്ലാക്ക് പ്ലാസ്റ്റിക്’ അടക്കമുള്ള അന്യവസ്തുക്കൾ കലരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഇത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നു.

വെഞ്ചുറ ഫുഡ്‌സ് LLC (Ventura Foods LLC) നിർമ്മിച്ചതും ‘ഹിഡൻ വാലി ബട്ടർ മിൽക്ക് റാഞ്ച്’, ‘കോസ്റ്റ്‌കോ സർവീസ് ഡെലി സീസർ ഡ്രെസ്സിംഗ്’, ‘പബ്ലിക്സ് ഡെലി കരോലിന-സ്റ്റൈൽ മസ്റ്റാർഡ് BBQ സോസ്’ തുടങ്ങിയ ബ്രാൻഡുകളിൽ വിതരണം ചെയ്ത ഉൽപ്പന്നങ്ങളെയാണ് തിരികെ വിളിച്ചിരിക്കുന്നത്.

ഉൽപ്പന്നങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യത കുറവാണെങ്കിലും, ഇത് ക്ലാസ് II റിസ്ക് വിഭാഗത്തിൽപ്പെടുത്തിയിട്ടുണ്ട്.ഉപഭോക്താക്കൾ ബാധിക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും അവ വലിച്ചെറിയണമെന്നും എഫ്.ഡി.എ. നിർദ്ദേശിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments