Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeHealthചൊറിച്ചിലിന് വാങ്ങിയ മരുന്ന് വിനയായി, യുവതിയുടെ ശരീരം നിറയെ പാടുകള്‍

ചൊറിച്ചിലിന് വാങ്ങിയ മരുന്ന് വിനയായി, യുവതിയുടെ ശരീരം നിറയെ പാടുകള്‍

നാൻജിങ്, ചൈന: ഓൺലൈനിൽ നിന്ന് വാങ്ങിയ സ്കിൻ ക്രീം ഉപയോഗിച്ച സ്ത്രീ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ‘ചൈനീസ് പരമ്പരാഗത മരുന്ന്’ എന്ന് അവകാശപ്പെട്ട സ്കിൻ ക്രീം തുടർച്ചയായി 10 വർഷം ഉപയോഗിച്ച 40 വയസ്സുള്ള സ്ത്രീക്കാണ് ദുരനുഭവമുണ്ടായിരിക്കുന്നത്. ഇവരുടെ ശരീരത്തിൽ പാമ്പിന്റെ ചർമ്മത്തിന് സമാനമായ രീതിയിൽ പർപ്പിൾ-ചുവപ്പ് നിറത്തിലുള്ള വിള്ളലുകൾ (വരകൾ) പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ഇവരെ നാൻജിങ്ങിലെ സോങ്ഡ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പത്ത് വർഷം മുൻപ് വലത് കാലിൽ ചുവന്ന പാടുകളും ചൊറിച്ചിലും ഉണ്ടായതിനെ തുടർന്നാണ് വനിത ക്രീം ഉപയോഗിക്കാൻ തുടങ്ങിയത്. കൃത്യമായ വൈദ്യസഹായം തേടുന്നതിനുപകരം, ‘എല്ലാത്തരം ചർമ്മരോഗങ്ങളും സുഖപ്പെടുത്താൻ കഴിയുന്ന ശുദ്ധമായ പരമ്പരാഗത ചൈനീസ് മരുന്നാണ്’ എന്ന് ഓൺലൈനിൽ അവകാശപ്പെട്ട ക്രീമാണ് ഇവർ വാങ്ങിയത്. തുടർച്ചയായി ഈ ക്രീം വാങ്ങുന്നതിനായി ഏകദേശം 10,500 പൗണ്ട് (ഏകദേശം 13,900 ഡോളർ) ചെലവഴിച്ചു. പത്ത് വർഷത്തോളം തുടർച്ചയായി ക്രീം ഉപയോഗിക്കുകയും ചെയ്തു.

‘ആദ്യം ഇത് ഉപയോഗിച്ചപ്പോൾ, ചൊറിച്ചിൽ നന്നായി കുറഞ്ഞിരുന്നു. ഇത് ശരിയായ മരുന്നാണെന്ന് വിശ്വസിച്ചു’ –ദുരനുഭവം നേരിട്ട 40 വയസ്സുകാരി പറഞ്ഞു. എന്നാൽ, അടുത്തിടെ വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. ശരീരമാകെ പാമ്പിനെപ്പോലെ പർപ്പിൾ-ചുവപ്പ് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. ഇതോടൊപ്പം പല അവയവങ്ങളിലും വീക്കം, ഓക്കാനം, ഛർദ്ദി, കൈകളിലെ മരവിപ്പ് തുടങ്ങിയ മറ്റ് ലക്ഷണങ്ങളും അനുഭവപ്പെടാൻ തുടങ്ങിയതോടെ ക്രീമിന് പാർശ്വഫലമുണ്ടെന്ന് തിരിച്ചറിഞ്ഞു.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, ഇവരുടെ ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് ഗണ്യമായി കുറവാണെന്ന് കണ്ടെത്തി. ഇത് ദ്വിതീയ അഡ്രിനോകോർട്ടിക്കൽ അപര്യാപ്തത (Secondary Adrenocortical Insufficiency) ആണെന്ന് ചീഫ് ഡെർമറ്റോളജിസ്റ്റ് ഡോ. വാങ് ഫെയി സ്ഥിരീകരിച്ചു. പിറ്റ്യൂട്ടറി ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ (കോർട്ടിസോൾ പോലുള്ളവ) പുറത്തുവിടാത്തതിനാലാണ് ഈ അവസ്ഥയുണ്ടായത്.

ഓൺലൈനിൽ വിൽക്കുന്ന ‘ഹോർമോൺ രഹിത’ ഹെർബൽ ക്രീമുകളിൽ കൂടിയ അളവിൽ സ്റ്റിറോയിഡുകൾ അടങ്ങിയിരിക്കുന്നുണ്ടെന്ന് ഡോ. വാങ് ഫെയി യാങ് സെ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments