ലഹരിക്കും മയക്കു മരുന്നിനും എതിരെ ഗ്ലോബൽ കേരള ഇനിഷിയേറ്റീവ് കേരളീയം സംഘടിപ്പിച്ച ഫോർട്ട് കൊച്ചി മുതൽ തിരുവനന്തപുരം വരെയുള്ള വീട്ടമ്മമാരുടെ സൈക്കിൾ റാലി – ഷി സൈക്കിളിതൊന്-(She cyclethon) സമാപിച്ചു
നവംബർ 3നു ഫോർട്ട് കൊച്ചിയിൽ ഹൈ കോടതി ജഡ്ജി ശോഭ അന്നമ്മ ഈപ്പൻ ഫ്ലാഗ് ഓഫ് ചെയ്ത റാലി ശനിയാഴ്ച് നവംബർ 8നു തിരുവനന്തപുരം മാനവീയം വീഥിയിൽ സമാപിച്ചു
സെ നോ ടു ഡ്രഗ്സ് (SAY NO TO DRUGS) എന്ന പേരിലായിരുന്നു റാലി

ഫോർട്ട്കൊച്ചി സ്വദേശികളും കുടുംബശ്രി പ്രവർത്തകരും ആശ വർക്കർമാരും ആയ 48 മുതൽ 60 വയസ്സുവരെ പ്രായമുള്ള 12 വീട്ടമ്മമാരാണ് റാലിയിൽ പങ്കെടുത്തത്
ഷിസൈക്ലിങ്, ഇന്റ്‌സ് മിഡിയ എന്നിവരുമായി ചേർന്നാണ് കേരളീയം സൈക്കിൾ റാലി സംഘടിപ്പിച്ചത് ഷി സൈക്ലിങ് പ്രൊജക്റ്റ് ദേശിയ മാനേജർ പ്രകാശ് പി ഗോപിനാഥ് ആയിരുന്നു റാലിയുടെ ഡയറക്ടർ

റാലി അഞ്ചു ജില്ലകളിലൂടെ സഞ്ചരിച്ചു. റാലി കടന്നു വന്ന വഴിയിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ കോളേജുകളിൽ എത്തി വിദ്യാർത്ഥികളെക്കൊണ്ട് ലഹരി വർജന പ്രതിജ്ഞ എടുപ്പിച്ചു റാലി നയിച്ച സീനത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
ശനിയാഴ്ച രാവിലെ (നവംബർ 8നു) കേരളീയം സെക്രട്ടറി ജനറൽ ലാലു ജോസഫ്ന്റെ നേതൃത്വത്തിൽ റാലി അംഗങ്ങൾ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ അദ്ദേത്തിന്റെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചു
റാലിയുടെ സമാപനം ശനിയാഴ്ച (നവംബർ 8നു) വൈകുന്നേരം തിരുവനന്തപുരം മാനവിയം വീഥിയിൽ നടന്നു
ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉത്ഘാടനം ചെയ്തു വി കെ പ്രശാന്ത് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി കേരളീയം വർക്കിംഗ് ചെയര്മാന് ജി രാജ്മോഹൻ അധ്യക്ഷനായിരുന്നു. പൊതുവിതരണ വകുപ്പ് കമ്മിഷണർ ഹിമ ഐ എ എസ് ചിത്രകാരി സജിത ശങ്കർ കേരളീയം വൈസ് ചെയര്മാന് ബിജു രമേശ് നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോക്ടർ സജു എന്നിവർ സംസാരിച്ചു കേരളീയം ട്രഷറർ ജി അജയകുമാർ സ്വാഗതവും ഷി സൈക്ലിങ് ദേശിയ കൺവീനർ സീനത്ത് നന്ദിയും പറഞ്ഞു



