കോഴിക്കോട്: പപ്പടംകുത്തി വിഴുങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതി ഗുരുതരാവസ്ഥയിൽ. മലപ്പുറം സ്വദേശിയായ 33കാരിയാണ് ചികിത്സയിലുള്ളത്. നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ഇന്നലെ പുലർച്ചെയാണ് കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
തുടർന്ന് എക്സ് റേയിലാണ് നെഞ്ചിൽ പപ്പടം കുത്തി കണ്ടെത്തിയത്. രണ്ടു മണിക്കൂർ നീണ്ട അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അന്നനാളത്തിലും നെഞ്ചിലും കമ്പി തുളച്ച് കയറിയ നിലയിലായിരുന്നു. ശ്വാസനാളം, ശ്വാസകോശം, മഹാരക്തധമനി, ഇടത് വൃക്ക എന്നിവിടങ്ങളിൽ ക്ഷതമേറ്റിട്ടുണ്ട്. യുവതി കാർഡിയാക് വിഭാഗം ഐ.സി.യുവിൽ ചികിത്സയിലാണ്.