Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

വർക്കല∙ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. വർക്കല ഇടവ വെറ്റക്കടയിലാണ് സംഭവം. റഷ്യൻ സ്വദേശിനി അൻഷെലിക്ക (52) ആണ് മരിച്ചത്. ഇന്നു രാവിലെ 11.30ഓടെ വെറ്റക്കട ബീച്ചിലായിരുന്നു അപകടം

മറ്റൊരു റഷ്യൻ യുവതിക്കൊപ്പം കടലിൽ കുളിക്കുമ്പോൾ അൻഷെലിക്ക ശക്തമായ തിരയിൽപ്പെടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും തീരത്ത് സർഫിങ് നടത്തുന്നവരും ചേർന്ന് അൻഷെലിക്കയെ കരയ്‌ക്കെത്തിച്ചു. ഉടൻതന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അൻഷെലിക്കയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അയിരൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments