പത്തനംതിട്ട: നഗരസഭ പരിധിയിൽപ്പെട്ട 32 വാർഡുകളിലെയും രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട,സുനിൽ യമുന എന്നിവർ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.
വേനൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് പത്തനംതിട്ട നഗരസഭാ നിവാസികൾ നേരിടുന്നത്. നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്റെയും മുൻപാകെ പലതവണ നിവേദനങ്ങളുമായി ചെന്നിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്തതിനെ തുടർന്നാണ് മന്ത്രിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കുകയായിരുന്നു. ഈ വിഷയത്തിന്മേൽ എത്രയും വേഗം നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു പറഞ്ഞതായി നഹാസ് പത്തനംതിട്ട അറിയിച്ചു.