Friday, February 20, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsഅമേരിക്കയിൽ സുഹൃത്തിന് വ്യാജ ജോലി, 11 കോടി തട്ടിയ ഇന്ത്യക്കാരന് കുറ്റം ചുമത്തി

അമേരിക്കയിൽ സുഹൃത്തിന് വ്യാജ ജോലി, 11 കോടി തട്ടിയ ഇന്ത്യക്കാരന് കുറ്റം ചുമത്തി

(എബി മക്കപ്പുഴ)

മിനസോട്ട: അമേരിക്കയിലെ പ്രമുഖ കമ്പനിയായ ‘ഒപ്റ്റത്തിൽ’ സീനിയർ ഡയറക്ടറായിരുന്ന ഇന്ത്യൻ വംശജൻ കരൺ ഗുപ്ത, കമ്പനിയെ വഞ്ചിച്ച് 1.2 മില്യൺ ഡോളർ (ഏകദേശം 11 കോടി രൂപ) തട്ടിയെടുത്ത കേസിൽ കുറ്റക്കാരനാണെന്ന് കോടതി. യാതൊരു യോഗ്യതയുമില്ലാത്ത തന്റെ സുഹൃത്തിനെ കമ്പനിയിൽ ഉയർന്ന തസ്തികയിൽ നിയമിച്ചാണ് ഇയാൾ ഈ വൻ തട്ടിപ്പ് നടത്തിയത്.

മിനസോട്ട ആസ്ഥാനമായുള്ള യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പിന്റെ ഉപകമ്പനിയായ ഒപ്റ്റത്തിൽ പ്രതിവർഷം 2.3 കോടി രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്നയാളാണ് കരൺ ഗുപ്ത. 2015 -ലാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയത്. തന്റെ സുഹൃത്തിനായി ഒരു വ്യാജ റെസ്യൂമെ തയ്യാറാക്കി നൽകിയ ഗുപ്ത, കമ്പനിയിലെ ‘മാനേജീരിയൽ ഡാറ്റാ എഞ്ചിനീയറിംഗ്’ തസ്തികയിൽ ഇയാളെ നിയമിച്ചു. കരൺ ഗുപ്ത തന്നെയായിരുന്നു ഈ സുഹൃത്തിന്റെ മേലുദ്യോഗസ്ഥൻ.

കഴിഞ്ഞ 4 വർഷമായി ഈ സുഹൃത്ത് കമ്പനിക്ക് വേണ്ടി യാതൊരു ജോലിയും ചെയ്തിരുന്നില്ലെന്ന് അധികൃതർ കണ്ടെത്തി. ഓരോ വർഷവും ബോണസും ശമ്പള വർദ്ധനവും സഹിതം ഒരു ലക്ഷം ഡോളറിന് മുകളിൽ ശമ്പളം ഇയാൾ കൈപ്പറ്റിയിരുന്നു. എന്നാൽ ഇയാൾ ആ കാലയളവിൽ കമ്പനിയിലെ മറ്റാരെയും നേരിട്ട് കാണുകയോ, ഓഫീസിൽ വരികയോ ചെയ്തിരുന്നില്ല. ഇമെയിലുകൾ അയക്കുകയോ മാസങ്ങളോളം തന്റെ ഔദ്യോഗിക കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്യുകയോ പോലും ചെയ്തിരുന്നില്ലെന്ന് എഫ്.ബി.ഐ അന്വേഷണത്തിൽ വ്യക്തമായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments