അനകപ്പള്ളി : ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിലെ പടക്ക നിര്‍മാണ ശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ എട്ടു തൊഴിലാളികള്‍ മരിച്ചു. ഇതില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ സ്്‌ഫോടനസ്ഥലത്തു നിന്നും നീക്കം ചെയ്യുകയാണ്.
ഏഴു തൊഴിലാളികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ദുഖം രേഖപ്പെടുത്തി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രി വി അനിത സ്ഥിരീകരിച്ചു.
പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിക്കും കളക്ടര്‍ക്കും നിര്‍ദേശം നല്കി. ദാരുണ അപകടത്തില്‍ മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി മേധാവിയുമായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി