ആലപ്പുഴ: അഭ്യന്തര കലാപം രൂക്ഷമായ ഇറാനിൽ മലയാളികളായ 12 മെഡിക്കൽ വിദ്യാർഥികൾ കുടുങ്ങി. സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും (എം.ഇ.എ) മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെയും ഇടപെടൽ തേടി കുടുംബം കത്ത് അയച്ചു.
കെർമാൻ യൂനിവേഴ്സിറ്റിയിൽ എം.ബി.ബി.എസ് പഠിക്കുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി പി.പി. മുഫ്ലിഹ, മഞ്ചേരി സ്വദേശിനി വി. ജിംഷ, കോട്ടക്കൽ സ്വദേശിനി എം. ഫർസാന, തിരൂർ സ്വദേശിനി എം.ടി. ആയിഷ ഫെബിൻ, പാണ്ടിക്കാട് ആഷിഫ, തേഞ്ഞിപ്പലം സ്വദേശിനി കെ.കെ. സന, കോഴിക്കോട് സ്വദേശിനി റാണ ഫാത്തിമ, കൊയിലാണ്ടി സ്വദേശിനി ഫാത്തിമ ഹന്ന, കോട്ടയം ഈരാറ്റുപേട്ട സ്വദേശിനി അഫ്സാൻ ഷെറിൻ, പറവൂർ സ്വദേശി സി.എ. മുഹമ്മദ് ഷഹബാസ്, കാസർകോട് സ്വദേശിനികളായ ഫാത്തിമ ഫിദ ഷെറിൻ, നസ്റ ഫാത്തിമ എന്നിവരാണ് ഇറാനിൽ കുടുങ്ങിയത്.



