Monday, April 6, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ മേയ് 31 വരെ നിര്‍ത്തിയതായി എയർ ഇന്ത്യ

ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ മേയ് 31 വരെ നിര്‍ത്തിയതായി എയർ ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും മേയ് 31 വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. ന്യൂഡൽഹി-ടെൽ അവീവ് റൂട്ടിലെ വിമാന സർവീസുകളാണ് നിർത്തലാക്കിയത്.

ടെൽ അവീവ് റൂട്ടിലെ മിക്ക മുൻനിര വിമാനക്കമ്പനികളും സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ എൽ അൽ, ഇസ്രാഎയർ, അർകിയ, എയർ ഹൈഫ തുടങ്ങിയ ഇസ്രയേലി വിമാനക്കമ്പനികൾമാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments