എബി മക്കപ്പുഴ
ഡാളസ്: ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസ ആവശ്യമില്ല. നയങ്ങളിൽ മാറ്റം വരുത്തിയെന്ന ഊഹാപോഹങ്ങൾ തെറ്റാണ്, അവരുടെ അവകാശങ്ങൾ മാറ്റമില്ലാതെ തുടരും.
ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾ ഉൾപ്പെടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദേശ പൗരന്മാർക്കും നിർബന്ധിത ഇ – അറൈവൽ കാർഡ് ഏർപ്പെടുത്തി. ഈ ഓൺലൈൻ പ്രക്രിയ യാത്രക്കാർക്ക് വേഗത്തിലുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് നൽകാൻ ഉദ്ദേശിച്ചു കൊണ്ടാണ് .ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അംബാസഡർ ബിനായ ശ്രീകാന്ത പ്രധാൻ അറിയിക്കുന്നു



