(എബി മക്കപ്പുഴ)
ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് കോൺസിലറ്റു ജനറൽ ശ്രീകാന്ത പ്രധാൻ. വ്യാപകമായ ഡിജിറ്റൽ തട്ടിപ്പുകളിൽനിന്ന് ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് മുന്നറിയിപ്പ്. കോൺസുലേറ്റ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന തട്ടിപ്പ് കോളുകളെക്കുറിച്ച് ജാഗ്രത പാലിക്കാനും ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് നിർബന്ധിത ഇ – അറൈവൽ കാർഡ് ഏർപ്പെടുത്തിയതിനെക്കുറിച്ചും അദ്ദേഹം അറിയിച്ചു.
തട്ടിപ്പുകാർ കോൺസുലേറ്റിൻ്റെ പേര് ദുരുപയോഗം ചെയ്ത് ഫോണിലൂടെ വ്യക്തിഗത വിവരങ്ങൾ ചോദിക്കുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നുണ്ടെന്ന് അംബാസഡർ ബിനായ ശ്രീകാന്ത പ്രധാൻ മുന്നറിയിപ്പ് നൽകി. കോൺസുലേറ്റ് ഒരിക്കലും ഫോൺ വഴി അത്തരം വിവരങ്ങളോ പണമോ ആവശ്യപ്പെടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ വിവരങ്ങൾക്കായി ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയയും മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺസുലേറ്റിൻ്റെ പേര് ദുരുപയോഗം ചെയ്യുന്ന തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോൺസുലേറ്റ് ഒരിക്കലും ഫോണിലൂടെ വ്യക്തിഗത വിവരങ്ങളോ പണമോ ആവശ്യപ്പെടില്ല



