Wednesday, February 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsക്രിമിനൽ കേസുകളിലെ പ്രതികളായ രണ്ടു ഇന്ത്യക്കാരെ കാനഡ നാടുകടത്തി

ക്രിമിനൽ കേസുകളിലെ പ്രതികളായ രണ്ടു ഇന്ത്യക്കാരെ കാനഡ നാടുകടത്തി

ടൊറന്റോ: നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് ഇന്ത്യക്കാരെ കാനഡ നാടുകടത്തി. കൊള്ളയടി, മോഷണം, പൊതുജനങ്ങളെ ഭീഷണിപ്പെടുത്തൽ, തീവെപ്പ്, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ നാടുകടത്തിയത്. ലവ്ബീർ സിങ്ങിനെയാണ്(22), അർഷ്ദീപ് സിങ് എന്നിവരെയാണ് നാടുകടത്തിയത്. വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിലാണ് ഇവർക്കെതിരേ കേസുകളുണ്ടായിരുന്നതെ കാനേഡിയൻ അധികൃതർ അറിയിച്ചു.

ഒരേ കാലത്താണ് കാനഡയിൽ എത്തിയതെങ്കിലും ഇരുവരും ഒരുസംഘത്തിലെ അംഗങ്ങളാണോ എന്നത് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പിടിച്ചുപറി, കൊള്ളയടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ലവ്ബീർ സിങ്ങിനെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും വിവരങ്ങൾ നൽകുന്നവർക്ക് സൂറീ പൊലീസ് 250,000 ഡോളർ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിദ്യാർഥി എന്ന നിലയിലാണ് അർഷ്ദീപ് സിങ് കാനഡയിലെത്തിയത്.

2025 നവംബറിൽ വെസ്റ്റ് എഡ്മണ്ടൻ മാളിൽ കടയിൽ നിന്ന് മോഷണം നടത്തിയതിനാണ് എഡ്മണ്ടൻ പൊലീസ് അർഷ്ദീപിനെ അറസ്റ്റ് ചെയ്തത്. തീവയ്പ്പ്, വെടിവയ്പ്പ്, പിടിച്ചുപറി, വാഹന മോഷണം, ഇൻഷുറൻസ് തട്ടിപ്പ് എന്നിവ ഉൾപ്പെട്ട നിരവധി കേസുകൾ ഇയാൾക്കെതിരേ നിലനിൽക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments