Tuesday, January 13, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsടെക്സാസിൽ ഡ്യൂട്ടിക്കിടെ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു; പ്രതി ആത്മഹത്യ ചെയ്തു

ടെക്സാസിൽ ഡ്യൂട്ടിക്കിടെ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു; പ്രതി ആത്മഹത്യ ചെയ്തു

പി.പി ചെറിയാൻ

കോപ്പറാസ് കോവ്: ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ പോലീസ് ഓഫീസർ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് ടെക്സാസിലെ കോപ്പറാസ് കോവ് നഗരം. കോപ്പറാസ് കോവ് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഓഫീസറായ എലിജ ഗാരറ്റ്‌സൺ ആണ് വീരമൃത്യു വരിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ജനുവരി 10-നാണ് കേസിനാസ്പദമായ വെടിവെപ്പ് നടന്നത്. ഡ്യൂട്ടിയിലായിരുന്ന ഓഫീസർ ഗാരറ്റ്‌സണെ പ്രതി വെടിവെച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ കണ്ടെത്തിയെങ്കിലും, ഏറെ നേരം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ കീഴടങ്ങാൻ തയ്യാറാകാതെ പ്രതി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

കോപ്പറാസ് കോവ് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ അഭ്യർത്ഥനപ്രകാരം ടെക്സാസ് റേഞ്ചേഴ്സ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ വിയോഗത്തിൽ പോലീസ് ഡിപ്പാർട്ട്‌മെന്റും പ്രാദേശിക സമൂഹവും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. ഓഫീസർ ഗാരറ്റ്‌സന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് പോലീസ് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു. ഗാരറ്റ്‌സന്റെ ത്യാഗത്തെ ‘അത്യുജ്ജമമായ ബലിദാനം’ എന്നാണ് സഹപ്രവർത്തകർ വിശേഷിപ്പിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments