Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsനേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം; രാഘവനെതിരെ കെപിസിസിക്ക് റിപ്പോർട്ട് നൽകി കോഴിക്കോട് ഡിസിസി

നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം; രാഘവനെതിരെ കെപിസിസിക്ക് റിപ്പോർട്ട് നൽകി കോഴിക്കോട് ഡിസിസി

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിനെതിരായ എം കെ രാഘവൻറെ പ്രസംഗത്തെ തള്ളി കോഴിക്കോട് ഡിസിസിയും. രാഘവനെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ കെപിസിസിക്ക് റിപ്പോർട്ട് നൽകി. പ്രസംഗം അനുചിതമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകൾ അടക്കം  ഇമെയിൽ വഴിയാണ് റിപ്പോർട്ട് നൽകിയത് 

പാർട്ടിയിൽ സ്ഥാനമാനങ്ങൾ വേണമെങ്കിൽ മിണ്ടാതെ ഇരിക്കണമെന്നും രാജാവ് നഗ്‌നനാണ് എന്നു പറയാൻ ആരുമില്ലെന്നുമായിരുന്നു രാഘവൻ പറഞ്ഞത്. പി ശങ്കരൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു എം കെ രാഘവൻറെ വിമർശനം. വിമർശനവും വിയോജിപ്പും പറ്റാത്ത സ്ഥിതിയിലേക്ക് പാർട്ടി മാറിയെന്നും ഇപ്പോൾ നടക്കുന്നത് പുകഴ്ത്തൽ മാത്രമാണെന്നുമാണ് രാഘവൻ പറഞ്ഞു. പാർട്ടിയിൽ സംഘടന തെരഞ്ഞെടുപ്പ് വരുമെന്ന് പ്രതീക്ഷിച്ചു. സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അർഹരെ കൊണ്ടുവന്നില്ലെങ്കിൽ പാർട്ടിയുടെ ഗതിയെന്താവുമെന്നും അദ്ദേഹം ചോദിച്ചു.

ഇതോടെ കോഴിക്കോട് ഡിസിസിപ്രസിഡന്റ് പ്രവീൺ കുമാറിനോട് ഇന്ന് തന്നെ റിപ്പോർട്ട് നൽകാന് കെ.സുധാകരൻ ആവശ്യപ്പെട്ടു. ഉപയോഗിച്ച് കഴിഞ്ഞതിനു ശേഷം വലിച്ചെറിയുന്നു എന്ന രാഘവന്റെ പരാമർശം അംഗീകരിക്കാനാവില്ലെന്നായിരുന്നു കെ.പി.സി.സി നിലപാട്.

അതേസമയം കെ.പി.സിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് അടക്കം പ്ലീനറി സമ്മേളനത്തിനിടെ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. മതിയായ കൂടിയാലോചന നടക്കാതെയാണ് പ്ലീനറി സമ്മേളനത്തിലേക്ക് പ്രതിനിധികളെ തെരഞ്ഞടുത്തത് എന്നായിരുന്നു വിമർശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments