പി പി ചെറിയാൻ
ഡാളസ് :ശൈത്യകാല കൊടുങ്കാറ്റിനെത്തുടർന്ന് നാല് ദിവസമായി അടച്ചിട്ടിരുന്ന ഡാളസ് ഉൾപ്പെടെയുള്ള നോർത്ത് ടെക്സാസിലെ പ്രമുഖ സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വെള്ളിയാഴ്ച (ജനുവരി 30) മുതൽ തുറന്നു പ്രവർത്തിക്കും.
ഡെന്റൺ , ഫാർമേഴ്‌സ്‌വിൽ , ക്രം , നോർത്ത് വെസ്റ്റ് , പോണ്ടർ എന്നീ ഐ.എസ്.ഡികൾ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ടെക്സസ് വുമൺസ് യൂണിവേഴ്സിറ്റി: ക്ലാസുകൾ നേരിട്ട് നടത്തില്ലെങ്കിലും ഓൺലൈൻ വഴി പഠനം തുടരും.
ഡാളസ് ഐ.എസ്.ഡി : വെള്ളിയാഴ്ച മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ബസുകൾ സാധാരണ ഷെഡ്യൂൾ പ്രകാരം ഓടുമെങ്കിലും ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
അലൻ, ഫ്രിസ്കോ , പ്ലാനോ , റിച്ചാർഡ്‌സൺ , ഗ്രാൻഡ് പ്രെയറി , ലൂയിസ്‌വിൽ , പ്രോസ്‌പർ ,റോക്ക്‌വാൾ , വെതർഫോർഡ് എന്നീ ഐ.എസ്.ഡികളും വെള്ളിയാഴ്ച തുറക്കും.
ഫോർട്ട് വർത്ത്, ആർലിംഗ്ടൺ, മെസ്ക്വിറ്റ് ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ച തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു.
റോഡുകളിലെയും പാർക്കിംഗ് ഏരിയകളിലെയും മഞ്ഞ് കട്ടപിടിച്ചു കിടക്കുന്ന സാഹചര്യം പരിഗണിച്ചാണ് ബസ് സുരക്ഷ മുൻനിർത്തി പല സ്‌കൂളുകളും വ്യാഴാഴ്ച അവധി നൽകിയത്. നിലവിൽ കാലാവസ്ഥ മെച്ചപ്പെട്ടതോടെ മിക്കയിടങ്ങളിലും ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.



