ജനീവ: ഫലസ്തീനികൾക്കെതിരായ നരനായാട്ടിന് ഇസ്രായേലിന് ലോകരാജ്യങ്ങൾ ലൈസൻസ് നൽകുകയാണെന്ന് ഫലസ്തീനിലെ യു.എൻ പ്രതിനിധി ഫ്രാൻസെസ്ക അൽബനീസ്.“ഫലസ്തീനികളെ പീഡിപ്പിക്കാൻ ഇസ്രായേലിന് കൃത്യമായ ലൈസൻസ് നൽകിയിട്ടുണ്ട്, നിങ്ങളുടെ മിക്ക സർക്കാരുകളും മന്ത്രിമാരും അത് അനുവദിച്ചിട്ടുണ്ട്,” യു.എൻ മനുഷ്യാവകാശ കൗൺസിലിൽ തന്റെ പുതിയ റിപ്പോർട്ട് അവതരിപ്പിച്ച് അൽബനീസ് പറഞ്ഞു.
“ഒരുകാലത്ത് ഇരുട്ടിന്റെ മറവിൽ ചെയ്തുകൊണ്ടിരുന്ന ആക്രമണങ്ങൾ ഇപ്പോൾ പട്ടാപ്പകൽ പരസ്യമായി നടപ്പാക്കപ്പെടുന്നു. ഉന്നത രാഷ്ട്രീയ തല അനുമതിയോടെ സംഘടിത ആക്രമണണം നടത്തുന്ന, വേദനയുടെയും അപമാവവും സമ്മാനിക്കുന്ന ഒരു ഭരണകൂടം” “പീഡനവും വംശഹത്യയും” എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ അൽബനീസ് പറഞ്ഞു.പീഡനം സെല്ലുകളിലും ചോദ്യം ചെയ്യൽ മുറികളിലും ഒതുങ്ങുന്നില്ല. കൂട്ട കുടിയിറക്കം, ഉപരോധം, സഹായവും ഭക്ഷണവും നിഷേധിക്കൽ, അനിയന്ത്രിതമായ സൈനിക, കുടിയേറ്റ അക്രമം, വ്യാപകമായ നിരീക്ഷണം തുടങ്ങിയ നടപടികളിലൂടെ അധിനിവേശ ഫലസ്തീൻ പ്രദേശം കൂട്ടമായി ശിക്ഷനടപ്പാക്കുന്ന ഇടമായി മാറിയിരിക്കുന്നു. അധിനിവേശ പ്രദേശങ്ങളൽ ജീവിത സാഹചര്യങ്ങളുടെ നാശിപ്പിക്കുന്നത് വംശഹത്യ അക്രമമായി മാറുന്നു. ജനങ്ങളെ അധിനിവേശ പ്രദേശങ്ങളിലെ ജനതയ്ക്ക് ദീർഘകാല മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കൂട്ട പീഡന ഉപാധിയാണിതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ നടപടിയെയും ഗാസയ്ക്കെതിരായ വംശഹത്യാനീക്കങ്ങളെയും തുറന്നു വിമർശിക്കുന്ന അൽബനീസിനെതിരെ ഇസ്രായേലും അമേരിക്കയും രംഗത്തെത്തി. പ്രത്യേക റിപ്പോർട്ടർ സ്ഥാനത്ത് നിന്ന് അൽബനീസിനെ നീക്കം ചെയ്യണമെന്ന് ഇരു രാജ്യത്തിന്റെയും പ്രിതിനിധികൾ ആവശ്യപ്പെട്ടു.
2023 ഒക്ടോബർ 7 മുതൽ, ഗാസയ്ക്കെതിരായ ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 72,263 പേർ കൊല്ലപ്പെടുകയും 171,944 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം പറയുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിൽ, 2023 ഒക്ടോബർ മുതൽ, ഫെബ്രുവരി വരെ കുറഞ്ഞത് 1,500 കുട്ടികളുൾപ്പെടെ 18,500-ലധികം പലസ്തീനികളെ ഇസ്രായേൽ അധികൃതർ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് കണ്ടെത്തി.
പീഡനങ്ങളും വംശഹത്യകളും തടയുകയും ശിക്ഷിക്കുകയും ചെയ്യണമെന്നും അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കണമെന്നും അൽബനീസ് യു.എൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.



