Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsമുന്‍ ഡിജിപി ആര്‍.ശ്രീലേഖ തിരുവനന്തപുരം ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാര്‍ഥിയാകും

മുന്‍ ഡിജിപി ആര്‍.ശ്രീലേഖ തിരുവനന്തപുരം ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്‍ ഡിജിപി ആര്‍.ശ്രീലേഖ ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാര്‍ഥിയാകും. വി.വി.രാജേഷ് കൊടുങ്ങാനൂരില്‍ സ്ഥാനാര്‍ഥിയാകും. പത്മിനി തോമസ് പാളയത്ത് മല്‍സരിക്കും. കോണ്‍ഗ്രസ് വിട്ടുവന്ന തമ്പാനൂര്‍ സതീഷ് തമ്പാനൂരിലും മത്സരിക്കും. 67 സ്ഥാനാര്‍ഥികളെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്.

ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റും. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ഒരു ഭരണം കാഴ്ചവയ്ക്കും. തലസ്ഥാനത്തിന്റെ സാധ്യതകൾ യാഥാർഥ്യമാക്കാനുള്ള ഭരണമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വികസിത അനന്തപുരി എന്നത് ബിജെപിയുടെ ഉറപ്പാണ്. ഇന്ത്യയുടെ ഏറ്റവും നല്ല നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

നേമം: എം.ആർ.ഗോപൻ, വഴുതക്കാട്: ലത ബാലചന്ദ്രൻ, പേട്ട: പി.അശോക് കുമാര‍്, പട്ടം: അഞ്ജന, കുടപ്പനക്കുന്ന്: ഷീജ.ജെ, കഴക്കൂട്ടം: കഴക്കൂട്ടം അനിൽ, കാര്യവട്ടം: സന്ധ്യറാണി എസ്.എസ് എന്നിവർ മത്സരിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments