Friday, February 6, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsമൺട്രിയോളിൽ ബാൽക്കണിയിൽ നിന്നും യുവതിയെ തള്ളിയിട്ടു കൊന്ന കേസിൽ നരഹത്യ ചുമത്തി

മൺട്രിയോളിൽ ബാൽക്കണിയിൽ നിന്നും യുവതിയെ തള്ളിയിട്ടു കൊന്ന കേസിൽ നരഹത്യ ചുമത്തി

മൺട്രിയോൾ: പുതുവർഷ ദിനത്തിൽ മൺട്രിയോളിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് യുവതിയെ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ നരഹത്യ കുറ്റം ചുമത്തി. ലാവൽ സ്വദേശിയായ ജയിംസ് ടെരാമെനെ (31) തിരെയാണ് കുറ്റം ചുമത്തിയത്. 31 വയസ്സുകാരിയായ തദ്‌ജാന ഡെസിർ ആണ് കൊല്ലപ്പെട്ടത്. ഇവരും പ്രതിയും പങ്കാളികളായിരുന്നുവെന്ന് ഗാർഹിക പീഡന വിരുദ്ധ സംഘടനകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മൺട്രിയോളിലെ മേഴ്‌സിയർ-ഹോഷെലാഗ-മൈസണൂവ് അപ്പാർട്ട്‌മെന്റിലായിരുന്നു കൊലപാതകം. തർക്കത്തിനിടെ യുവതിയെ ബാൽക്കണിയിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് സാക്ഷിമൊഴി.

ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിലാണ് മരിച്ചത്. അതിക്രമം എന്ന കുറ്റമാണ്‌ ആദ്യം പ്രതിക്കെതിരെ ചുമത്തിയതെങ്കിലും പിന്നീട്‌ നരഹത്യ കുറ്റം ചുമത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് പ്രതിയെ പിടികൂടിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments