Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsവിമാനത്തിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പങ്കുവച്ച ഒളിമ്പിക്‌സ് താരത്തിന് രണ്ടുവര്‍ഷത്തെ വിലക്ക്‌

വിമാനത്തിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പങ്കുവച്ച ഒളിമ്പിക്‌സ് താരത്തിന് രണ്ടുവര്‍ഷത്തെ വിലക്ക്‌

ലണ്ടൻ:വിമാനത്തിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പങ്കുവച്ച ഒളിമ്പിക്‌സ് താരത്തിന് രണ്ടുവര്‍ഷത്തെ വിലക്ക്‌. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അപ്‌ലോഡ് ചെയ്ത അശ്ലീല ഉള്ളടക്കത്തിന്റെ പേരിലാണ് ബ്രിട്ടിഷ് കനോയിസ്റ്റ് കുർട്‌സ് ആഡംസ് റോസെന്റൽസിന് രണ്ട് വർഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.വിമാനത്തിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ട വിഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മാർച്ചിൽ അപ്‌ലോഡ് ചെയ്തതാണ് ഒളിംപിക്സിൽ മത്സരിക്കാനുള്ള താരത്തിന്റെ മോഹങ്ങൾക്ക് തിരിച്ചടിയാകുന്ന തീരുമാനത്തിന് കാരണമായിരിക്കുന്നത്.

23 വയസ്സുകാരനായ താരം ഒളിംപിക്സിൽ എത്താനുള്ള സ്വപ്നം പിന്തുടരുന്നതിന് അഡൽറ്റ് പ്ലാറ്റ്‌ഫോമായ ഓൺലി ഫാൻസിലെ വരുമാനം സാമ്പത്തികമായി മുന്നോട്ട് പോകാൻ സഹായിക്കുന്നുവെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു. ജനുവരി മുതൽ മേയ് വരെ ഓൺലി ഫാൻസ് അക്കൗണ്ടിൽ നിന്ന് 200,000 ഡോളറിലധികം (ഏകദേശം 1.6 കോടി രൂപ) സമ്പാദിച്ചതായും കുർട്‌സ് ആഡംസ് റോസെന്റൽസ് അവകാശപ്പെട്ടിരുന്നു. പരിശീലനം തുടരുന്നതിനായി 32,000 ഡോളർ വാർഷിക ഗ്രാന്റ് ലഭിച്ചിരുന്നെങ്കിലും അത് ചെലവുകൾക്ക് പര്യാപ്തമല്ലെന്നാണ് കുർട്സ് പറയുന്നത്.

‘അശ്ലീലവും നിന്ദ്യമോ അധാർമ്മികമോ ആയ പെരുമാറ്റം’ കായികരംഗത്തെ ‘അപകീർത്തിപ്പെടുത്തുന്നു’ എന്ന് അച്ചടക്ക സമിതി കണ്ടെത്തിയതോടെ താരത്തിനെതിരെ നടപടിയെടുത്തത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments