Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest news'മരണത്തിൻ മേലുള്ള ജീവന്റെ വിജയമാണ് ഉയർപ്പ്' : മാർത്തോമാ മെത്രാപോലിത്ത

‘മരണത്തിൻ മേലുള്ള ജീവന്റെ വിജയമാണ് ഉയർപ്പ്’ : മാർത്തോമാ മെത്രാപോലിത്ത

പി പി ചെറിയാൻ

മരണത്തിൻ മേലുള്ള ജീവന്റെ വിജയമാണ് ഉയർപ്പിന്റെ സന്ദേശമെന്നു മാർത്തോമാ സഭാ പരമാധ്യക്ഷൻ തിയോഡോസിസ് മാർത്തോമാ മെത്രാപോലിത്ത. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാർത്തോമാ വിശ്വാസ സമൂഹത്തിനു ഈസ്റ്റർ സന്ദേശം നൽകുകയായിരുന്നു മെത്രാപോലിത്ത.

കുരിശിന്റെ വേദനയും തിരസ്കരണവും ഒറ്റപ്പെടലും പരിഹാസവും മരണവുമെല്ലാം പതറാതെ ഏറ്റുവാങ്ങിയ ക്രിസ്തുവിന്റെ അതിജീവന ആഘോഷമാണ്  ഈസ്റ്റർ ഞായറിൽ സംഭവിക്കുന്നത്. മരണ ശക്തികളുടെ മേലുള്ള ദൈവത്തിന്റെ വിജയമാണിത്. ഇന്നിന്റെ അനീതികളോട് ഉള്ള പ്രതിരോധത്തിൽ മാത്രമേ ഉയർപ്പ് അനുഭവവേദ്യം ആക്കി തീർക്കുവാൻ കഴിയുകയുള്ളൂ. ഏത് സഹനത്തിലും പ്രതീക്ഷ നഷ്ടമാകാതെ സംരക്ഷിക്കുവാൻ ഉയർപ്പിൻ ചിന്തകൾക്ക് സാധിക്കും. പ്രത്യാശ ഇല്ലാത്ത വിധം മടുപ്പുളവാക്കുന്നതാണ് ഈ കാലഘട്ടത്തിൻറെ പ്രത്യേകത. തോറ്റു പോയെന്നും  സാധ്യതയില്ലെന്നും ലോകം പറയുമ്പോൾ ഇനിയും സാധ്യതയുണ്ട് എന്ന് ഓരോ ഉദ്ധാനവും നമ്മോട് പറയുന്നു.

അസാധ്യതകളിൽ ദൈവത്തിന്റെ സാധ്യതയാണ് ഉയർത്തെഴുന്നേൽപ്പിലൂടെ നാം ആഘോഷിക്കുന്നത്. ഇത് പണ്ടെങ്ങോ നടന്ന ഒന്നിന്റെ കേവല സ്മരണ പുതുക്കുന്നതല്ല, വർത്തമാനകാലത്തിൽ ആവർത്തിക്കപ്പെടേണ്ട അനുഭവം കൂടിയാണ്. മരണസമാനമായ ജീവിത പരിസരങ്ങളിൽ ജീവദായക ഉദ്ധാന ശക്തി യേശുക്രിസ്തുവിലൂടെ ഇനിയും അനുഭവിക്കുവാൻ ദൈവം എല്ലാവർക്കും കൃപ നൽകട്ടെ എന്ന് ഈസ്റ്റർ ദിനത്തിൽ മെത്രപൊലീത്ത ആശംസിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments