എറണാകുളം: ഗ്ലോബൽ ഇന്ത്യൻ യൂത്ത് ഐക്കൺ പുരസ്കാരം ഗായകൻ നവനീത് ഉണ്ണികൃഷ്ണന് സമ്മാനിച്ചു. എറണാകുളത്ത് നടന്ന ചടങ്ങിൽ ഗ്ലോബൽ ഇന്ത്യൻ സി.ഒ.ഒയും എഡിറ്റർ ഇൻ ചീഫുമായ ഹരി നമ്പൂതിരിയാണ് പുരസ്കാരം സമ്മാനിച്ചത്.
അമേരിക്കൻ മലയാളിയായ നവനീത് ഉണ്ണികൃഷ്ണൻ പഴയ മലയാള ഗാനങ്ങൾ ഹൃദ്യമായി പാടുന്നതിലൂടെയാണ് ശ്രദ്ധേയനായത്. നവ മാധ്യമങ്ങളിലെ വൈറൽ ഗായകനുമാണ് നവനീത്.
അമേരിക്കയിലെ അരിസോണയിൽ മൈക്രോ സോഫ്റ്റിൽ എൻജിനിയറായ കണ്ണൂർ പഴയങ്ങാടി വടക്കൻ വീട്ടിൽ വി.വി. ഉണ്ണികൃഷ്ണന്റെയും ഡോ. വി.വി. പ്രിയയുടെയും മകനാണ്.