യാത്രക്കാരെ ആകർഷിക്കാൻ പുതിയ നീക്കവുമായി കെഎസ്ആർടിസി. ടേക് ഓവർ സർവ്വീസ് വന്നതോടെ കെഎസ്ആർടിസി സർവീസുകളിൽ ഇനി മുതൽ 30 ശതമാനം ചാർജ് ഇളവ് ലഭിക്കുമെന്ന് സ്റ്റിക്കർ പതിച്ചിരിക്കുകയാണ്. ഇതിനായി സർക്കാർ ഉത്തരവിറക്കി. ദീർഘദൂരങ്ങളിൽ സ്വകാര്യ ബസ്സുകൾ കൂടി എത്തിയതോടെ ജനങ്ങൾ കെഎസ്ആർടിസിയിൽ കയറുന്നില്ല. ഇതിനെ മറികടന്ന് ജനങ്ങളെ ആകർഷിക്കാനാണ് സർക്കാരിന്റെ പുതിയ നീക്കം.
ജനങ്ങൾക്ക് വലിയ യാത്ര ദുരിതമാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് കോടതി സ്വകാര്യ ബസുകൾക്ക് ദൂർഘദൂര സർവ്വീസിന് പെർമിറ്റ് നൽകാൻ ഉത്തരവായി. എന്നാൽ ദീർഘദൂര സർവ്വീസുകൾക്കൊപ്പം സ്വകാര്യ ബസ്സുകൾ കൂടി ഓടി തുടങ്ങിയതോടെ കെഎസ്ആർടിസി കടുത്ത പ്രതിസന്ധി നേരിട്ടു. സ്വകാര്യ ബസ്സുകൾ സമയം തെറ്റിയാണ് ഓടുന്നതെന്നും നിയമങ്ങൾ പാലിക്കുന്നില്ലെന്നും പരാതികൾ ഉയർന്നിരുന്നു. ഇത് കാരണം കെഎസ്ആർടിസി സർവ്വീസുകൾക്ക് വലിയ സാമ്പത്തിക നഷ്ടം വരുന്നതായാണ് വാദം.