ന്യൂഡൽഹി : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ഇനി തിരഞ്ഞെടുപ്പില്ല. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുഴുവൻ അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യും. പ്രവർത്തക സമിതിയിലേക്ക് മുഴുവൻ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസ് സറ്റീയറിംഗ് കമ്മറ്റിയാണ് മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയത്.
കോൺഗ്രസ് പാർട്ടി പ്രവർത്തക സമിതിയിൽ 50 ഓളം അംഗങ്ങളുടെ തിരഞ്ഞെടുപ്പാണ് വേണ്ടെന്ന് തീരുമാനിച്ചത്. അതേ സമയം തിരഞ്ഞെടുപ്പ് വേണ്ടെന്നും പകരം പാർട്ടി അദ്ധ്യക്ഷന് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം നൽകുമെന്ന് കോൺഗ്രസ് സറ്റീയറിംഗ് കമ്മിറ്റി അറിയിച്ചു. മല്ലികാർജുൻ ഖാർഗെയിൽ കമ്മിറ്റിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും തിരഞ്ഞെടുപ്പിൽ 85 ശതമാനം വോട്ട് നേടി വിജയിച്ച കോൺഗ്രസ് നേതാവണെന്ന് പിസിസി പ്രതിനിധികൾ അറിയിച്ചു.
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്ത് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാമെന്ന് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ചുമതലയുള്ള അംഗം ദിനേശ് ഗുണ്ടു റാവു കൂട്ടിച്ചേർത്തു.
കോൺഗ്രസ് സറ്റീയറിംഗ് കമ്മിറ്റിയുടെ യോഗം തുടങ്ങുന്നതിന് മുൻപ് ഭൂരിഭാഗം കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെ അഭിപ്രായവും ഖാർഗയെ പിന്തുണച്ചായിരുന്നു. കോൺഗ്രസ് പ്രവർത്തക കമ്മിറ്റിയാണ് പാർട്ടിയുടെ ഉയർന്ന തീരുമാനങ്ങൾ നിശ്ചയിക്കുന്നത്. ആകെ 23 അംഗങ്ങളാണ് പാർട്ടിയിലുള്ളത്. അവരിൽ 12 പേരെ തിരഞ്ഞെടുക്കുകയും 11 പേരെ പാർട്ടി ചീഫ് നാമനിർദ്ദേശം ചെയ്യും. കോൺഗ്രസ് പ്രവർത്തക കമ്മിറ്റിയുടെ അവസാന തിരഞ്ഞെടുപ്പ് 25 വർഷം മുൻപാണ് നടന്നത്