തിരുവല്ല: സർക്കാരിന്റെ ക്ഷേമ വികസന പദ്ധതികൾ ജന ങ്ങളിലേക്കെത്തിക്കുവാനായി സേവന പ്രവർത്തനം നടത്തു ന്ന ജീവനക്കാരുടെ നിലവിലു ണ്ടായിരുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും ഒന്നൊന്നായി കവർന്നെടുക്കുന്ന ഇടതു സർ ക്കാർ നടപടി ജീവനക്കാരോടു ള്ള കനത്ത വെല്ലുവിളിയാണന്ന് എൻജിഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി എ.ഇ. സന്തോഷ്.
എൻജിഒ സംഘ് ജില്ലാ സ മ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്ത് പൊതുജനങ്ങളുടെ കൈയ്യടി നേടാനുള്ള സർക്കാർ ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി എ.കെ. ഗിരീഷ്, കെജിഒ സംഘ് ജില്ലാ പ്രസിഡന്റ് ജി. കണ്ണൻ, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി കെ.വി. സലി കുമാർ, എൻടിയു ജില്ലാ സെക്രട്ടറി അനിത ജി.നായർ, കെഎസ്ടി എംപ്ലോയിസ് സംഘ് ജില്ലാ സെക്രട്ടറി എം.കെ. പ്രമോദ്, കേരള വൈദ്യുതി മസ്ദൂർ സംഘ് ജില്ലാ സെക്രട്ടറി ജി. സുഭാഷ് കുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഡോ.എം.എം. ബഷീർ മുഖ്യപ്രഭാഷണം നട ത്തി. സംസ്ഥാന സമിതി അംഗം പി. അനിൽകുമാർ സംഘടനാ ചർച്ചയ്ക്ക് നേതൃത്വം നൽകി. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെകട്ടറി എസ്. രാജേഷ് സമാ പന പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി ജി. അനീഷ്, ജില്ലാ ട്രഷറർ എം. രാജേഷ് എന്നിവർ സംസാരിച്ചു.