Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘ബിജെപി നേതാക്കൾ ബിഷപ് ഹൗസുകള്‍ കയറിയിറങ്ങുന്നത് പരിഹാസ്യം; വി.ഡി.സതീശൻ

‘ബിജെപി നേതാക്കൾ ബിഷപ് ഹൗസുകള്‍ കയറിയിറങ്ങുന്നത് പരിഹാസ്യം; വി.ഡി.സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ബിഷപ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കാള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം.

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകത്തില്‍ ബിജെപി മന്ത്രി മുനിരത്‌ന ജനങ്ങളോട് ആഹ്വാനം ചെയ്തത് ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമാണ്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബിജെപി ക്രൈസ്തവരോട് കാട്ടുന്നത്.

നാലു വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തി. വൈദികര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇപ്പോഴും ജയിലുകളിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആക്രമിക്കപ്പെട്ടത്. ലോകാരാധ്യയായ മദർ തെരേസക്ക് നൽകിയ ഭാരതരത്നം പോലും പിൻവലിക്കണമെന്നാണ് ആർഎസ്എസ് പറയുന്നത്.

ഇതുവരെ ആർഎസ്എസ് നേതാക്കൾ ഈ നിലപാടിൽനിന്നു പിന്നോക്കം പോയിട്ടില്ല. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ ബിഷപ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്നു സതീശൻ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments