Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചില സഭാനേതാക്കളുടെ പ്രസ്താവനകളെ സമൂഹത്തിന്റെ മൊത്തം നിലപാടായി കാണേണ്ട; സിപിഐഎം

ചില സഭാനേതാക്കളുടെ പ്രസ്താവനകളെ സമൂഹത്തിന്റെ മൊത്തം നിലപാടായി കാണേണ്ട; സിപിഐഎം

ബിജെപി നേതാക്കളുടെ ക്രിസ്ത്യൻ ദേവാലയ സന്ദർശനത്തിൽ വിമർശനവുമായി സിപിഐഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസി. കേന്ദ്ര സർക്കാരിന്റ സമ്മർദ്ദത്തിൽ തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയെ പോലെ ചിലർ വഴങ്ങി. ചില സഭാനേതാക്കളുടെ പ്രസ്താവനകൾ, സമൂഹത്തിന്റെ മൊത്തം നിലപാടായി കാണുന്നത് തെറ്റാണ്.

കത്തോലിക്ക സഭക്ക് അകത്ത് നിന്നും തന്നെ പംബ്ലാനിയെ എതിർത്തിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികൾ മതേതര ഘടനയുടെ ഭാഗമാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും ക്രിസ്ത്യൻ വിരുദ്ധയെ കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ട്. ബിജെപിയുടെ കുതന്ത്രത്തെ ചെറുക്കാൻ ആവശ്യമായ നടപടികൾ കേരളത്തിലെ ഇടതുപക്ഷ മുന്നണി സ്വീകരിക്കുമെന്നും സിപിഐഎം മുഖപത്രത്തിൽ പറയുന്നു.

ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത വർധിപ്പിക്കുന്നതിനുള്ള നടപടികളുമായി ബിജെപി നേതൃത്വം മുന്നോട്ടുപോകുന്നതിനിടെ മുസ്ലീം വിഭാഗങ്ങളുമായും കൂടുതൽ അടുക്കാനും ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ തീരുമാനമുണ്ടായി. മുസ്ലീങ്ങളോടും അകൽച്ച വേണ്ടെന്നാണ് ബിജെപി യോഗത്തിൽ ഉയർന്ന പൊതുവികാരം. പെരുന്നാളിന് കഴിയുന്നത്ര മുസ്ലീം ഭവനങ്ങളിൽ സമ്പർക്കം നടത്താൻ ബിജെപി ഭാരവാഹം യോഗത്തിൽ തീരുമാനമായി. മുസ്ലീം ഭവനങ്ങളിൽ ആശംസ കാർഡുമായി പ്രവർത്തകരെത്തും.

അതേസമയം ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ ശോഭ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും നേരെ ഉയർന്നത് രൂക്ഷ വിമർശനമാണ്. അച്ചടക്ക ലംഘനം നടത്താൻ ആരേയും അനുവദിക്കില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കടുത്ത ഭാഷയിൽ യോഗത്തിൽ വ്യക്തമാക്കുകയായിരുന്നു. പാർട്ടിക്ക് പറയാനുള്ളത് പാർട്ടി ചുമതലപ്പെടുത്തിയവർ പറഞ്ഞുകൊള്ളുമെന്നും സുരേന്ദ്രൻ പറഞ്ഞു. കാള പെറ്റെന്ന് കേൾക്കുമ്പൊൾ തന്നെ ചിലർ കയർ എടുക്കുന്ന അവസ്ഥയാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് കേരളത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. പാർട്ടിക്ക് പറയാനുള്ളത് പാർട്ടി ചുമതലപ്പെടുത്തിയവർ മാത്രം പറഞ്ഞാൽ മതി. നോക്കിയും കണ്ടും നിന്നാൽ എല്ലാവർക്കും നല്ലതെന്ന് കെ. സുരേന്ദ്രൻ ഭാരവാഹി യോഗത്തിൽ താക്കീതും നൽകിയിരുന്നു.

ക്രൈസ്തവരെ ഒപ്പം നിർത്താൻ അവരുടെ ആചാരങ്ങളിൽ കയറി ഇടപെടുകയല്ല വേണ്ടത്. അവരുടെ വിശ്വാസമാർജിക്കാനുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്നും നേതൃത്വം ഓർമിപ്പിച്ചു. ക്രൈസ്തവ പുരോഹിതന്മാരെ കാണാൻ എല്ലാവരും കൂടി പോകണ്ട. അതിനായി ചുമതലപ്പെടുത്തുന്നവർ മാത്രം പോയാൽ മതി. സാധാരണ ക്രൈസ്തവരുടെ ഭവനങ്ങൾ സന്ദർശിക്കുകയാണ് വേണ്ടതെന്നും നേതാക്കൾ പറയുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments