ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനപ്രീതിയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ജീന റൈമോണ്ടാ. ദീർഘവീക്ഷണമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ജനങ്ങളോടുള്ള മോദിയുടെ പ്രതിബദ്ധത പ്രകീർത്തിക്കപ്പെടേണ്ടതാണെന്നും റൈമോണ്ടാ പറഞ്ഞു. ഇന്ത്യാ ഹൗസിൽ ഇന്ത്യൻ അംബാസിഡർ ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റൈമോണ്ടാ.
ഇന്ത്യയെ പട്ടിണിയിൽ നിന്നും കൈപിടിച്ചുയർത്തി ആഗോള ശക്തിയാക്കുകയാണ് മോദിയുടെ ലക്ഷ്യം. അതാണ് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധി വിപ്ലവത്തെ ഇന്ത്യയും അമേരിക്കയും ചേർന്ന് നയിക്കുമെന്നും റൈമോണ്ടാ പറഞ്ഞു.