Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപുടിനെ വിമർശിച്ചയാൾക്ക് 25 വർഷം തടവുശിക്ഷ വിധിച്ച് കോടതി

പുടിനെ വിമർശിച്ചയാൾക്ക് 25 വർഷം തടവുശിക്ഷ വിധിച്ച് കോടതി

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിന്റെ വിമർശകന് 25 വർഷം തടവ്. 41 കാരനായ കാര മുർസയ്‌ക്കെതിരെയാണ് മോസ്‌കോ കോടതിയുടെ വിധി. യുക്രൈൻ യുദ്ധത്തെ വിമർശിച്ച ഇയാൾക്കെതിരെ രാജ്യദ്രോഹക്കുറ്റം, സൈനികരെ അധിക്ഷേപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുക്രൈൻ യുദ്ധത്തെ വിമർശിച്ചുകൊണ്ട് 2022ൽ അരിസോണ പൗസ് ഓഫ് റെപ്രസെന്റേഷനിൽ നടത്തിയ പ്രസംഗത്തിനാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്.

എന്നാൽ തനിക്കെതിരായ നടപടിയെ സോവിയേറ്റ് കാലത്ത് സ്‌ററാലിൻ നടപ്പിലാക്കിയ ഷോ ട്രൈലിനോടാണ് മുർസ താരതമ്യം ചെയ്തത്. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നും അതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ഒരു നാൾ നമ്മുടെ സമൂഹം കണ്ണുതുറക്കും. രാജ്യത്തെ ഇരുട്ടെല്ലാം നീങ്ങും. എനിക്ക് വിശ്വാസമുണ്ട്’- അദ്ദേഹം പറഞ്ഞു.

യുക്രൈനിലേക്ക് സൈന്യത്തെ അയച്ചതിന് പിന്നാലെ റഷ്യൻ സേനയേയും സർക്കാറിനേയും വിമർശിക്കുന്നവർക്കെതിരെ രാജ്യം പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഇതിന്റെ മറവിൽ പലതരത്തിലുള്ള വേട്ടയാടപ്പെടലുകൾ രാജ്യത്ത് നടക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം സമൂഹത്തിന് നേരെയുള്ള ഭരണകൂടത്തിന്റെ അടിച്ചമർത്തലിന്റെ മറ്റാെരു ഉദാഹരണമാണ് ഈ സംഭവമെന്ന് ചൂണ്ടിക്കാണിച്ച് ആനംസ്റ്റി ഇന്റർ നാഷണൽ രംഗത്തെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments