Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭരണഘടന മാറ്റാനാണ് കാവി ക്യാമ്പിന്റെ ശ്രമം; വെറുപ്പിന്റെ രാഷ്ട്രീയം പിന്തുടരുന്നവർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു; മമതാ...

ഭരണഘടന മാറ്റാനാണ് കാവി ക്യാമ്പിന്റെ ശ്രമം; വെറുപ്പിന്റെ രാഷ്ട്രീയം പിന്തുടരുന്നവർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു; മമതാ ബാനർജി

വെറുപ്പിന്റെ രാഷ്ട്രീയം പിന്തുടരുന്നവർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.അതിനെ പ്രതിരോധിക്കാൻ തന്റെ ജീവൻ നൽകാനും തയാറാണെന്നും മമത പറഞ്ഞു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി യുടെ പരാജയം ഉറപ്പാക്കാൻ ഒന്നിച്ചു നിൽക്കണം.

രാജ്യത്തിന്റെ ഭരണഘടന മാറ്റാൻ കാവി ക്യാമ്പ് ശ്രമിക്കുന്നു. പശ്ചിമ ബംഗാളിൽ എൻആർസി നടപ്പാക്കാൻ അനുവദിക്കില്ല. പണക്കൊഴുപ്പിനും കേന്ദ്ര ഏജൻസികൾക്കും എതിരെ പോരാടാൻ തയ്യാറാണെന്നും എന്നാൽ തല കുനിക്കില്ലെന്നും മമത വ്യക്തമാക്കി.

വിശാല പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിക്ക് ജയിക്കാൻ ആകില്ലെന്ന് മമത പറഞ്ഞു. ബംഗാൾ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടിരുന്നു.

ഏപ്രിൽ 14 ന് ബിർഭൂമിൽ നടത്തിയ പ്രസംഗത്തിൽ 2025 ൽ തൃണമൂൽ കോണ്ഗ്രസ് തകരും എന്ന പരാമർശത്തിലാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടത്. ബംഗാളിലെ തൃണമൂൽ സർക്കാരിനെ തകർക്കാൻ ആഭ്യന്തര മന്ത്രി ഗൂഡാലോചന നടത്തിയെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഇരട്ടത്താപ്പാണെന്നും മമത വിമർശിച്ചിരുന്നു.

ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു നിന്ന് പോരാടണമെന്ന് മമത വാർത്ത സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ 2024 ൽ ബിജെപി ക്ക് ജയിക്കാൻ ആകില്ലെന്നും മമത പറഞ്ഞിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments