Sunday, December 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ്

എഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: എഐ ക്യാമറ സംബന്ധിച്ചവിശദ വിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്യാമറയുടെ ചെലവ്ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ നിരവധി സംശയങ്ങളാണ് നിലനിൽക്കുന്നത്.

ക്യാമറകൾ എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധർഉൾപ്പെടെയുള്ളവർ പരസ്യമായി പ്രകടിപ്പിച്ചതും ഗൗരവതരമാണ്. അടുത്ത ഘട്ടമായി ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് പിഴഈടാക്കാനുള്ള സംവിധാനത്തിലേക്ക്മാറുമെന്നാണ് അധികൃതർ പറയുന്നത്.

അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ ചെയ്യുന്നത് ഏത് നിയമത്തിന്റെപിൻബലത്തിലാണെന്നതും വ്യക്തമാക്കണം. ഇത്തരത്തിൽ ക്യാമറയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സർക്കാർവിശദീകരിക്കണമെന്നും ദുരൂഹതകൾ നീക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments