Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസുഡാനിൽനിന്നുള്ള ആദ്യ സംഘം ഡൽഹിയിലെത്തി

സുഡാനിൽനിന്നുള്ള ആദ്യ സംഘം ഡൽഹിയിലെത്തി

ന്യൂഡൽഹി: ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിൽനിന്നുള്ള ആദ്യ സംഘം ഡൽഹിയിലെത്തി. സൗദി അറേബ്യയിലെ ജിദ്ദയിൽനിന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തിൽ 367 പേരാണ് ഉള്ളത്. ഓപ്പറേഷൻ കാവേരി വഴി ഡൽഹിയിൽ എത്തിച്ച ആദ്യ സംഘത്തിൽ19 മലയാളികളുണ്ട്. ഡൽഹിയിലെത്തിയ മലയാളികളെ പ്രത്യേക വാഹനത്തിൽ കേരള ഹൗസിലേക്ക് കൊണ്ടുപോകും. 

രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇന്ത്യൻ സംഘത്തെ ജിദ്ദയിൽനിന്ന് ഡൽഹിയിലേക്കു കയറ്റിവിട്ടത്. പോർട്ട് സുഡാനിൽനിന്ന് ജിദ്ദയിൽ എത്തി വിശ്രമത്തിനുശേഷം പ്രത്യേക വിമാനത്തിൽ യാത്ര തുടരുകയായിരുന്നു. സൗദി എയർലൈൻസ് SV3620 വിമാനം രാത്രി ഒൻപതരയോടെയാണ് ഡൽഹിയിലെത്തിയത്.

വി.മുരളീധരൻ ജിദ്ദയിൽ
അഭിമാനവും ആഹ്ലാദവും നൽകുന്ന നിമിഷമാണിതെന്ന് ജിദ്ദയിൽനിന്ന് സംഘത്തെ കയറ്റിവിട്ടശേഷം വി. മുരളീധരൻ പ്രതികരിച്ചു. രക്ഷാദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നൽകിയ സൗദി മന്ത്രാലയത്തിന് മന്ത്രി നന്ദി രേഖപ്പെടുത്തി. ദൗത്യത്തെ ഓരോ ഘട്ടത്തിലും പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വി.മുരളീധരൻ നന്ദി പറഞ്ഞു. നാവികസേനയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി.മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments