Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഈജിപ്ത്തിലെ അൽ-ഹക്കിം മസ്ജിദ് സന്ദർശിച്ച് പ്രധാനമന്ത്രി

ഈജിപ്ത്തിലെ അൽ-ഹക്കിം മസ്ജിദ് സന്ദർശിച്ച് പ്രധാനമന്ത്രി

കെയ്‌റോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്ത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കെയ്‌റോയിലെ ചരിത്ര പ്രസിദ്ധമായ അൽ-ഹക്കിം മസ്ജിദ് സന്ദർശിച്ചു. ഇന്ത്യയിലെ ദാവൂദി ബൊഹ്‌റ സമൂഹത്തിന്റെ സഹായത്തോടെ പുനഃസ്ഥാപിച്ച മസ്ജിദ് ആണ് അൽ-ഹക്കിം മസ്ജിദ്. സന്ദർശനത്തിന് മുന്നോടിയായി ബൊഹ്‌റ സമുദായ അംഗങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽക്കെ ദാവൂദി ബൊഹ്‌റ സമുദായവുമായി വളരെ അടുത്ത ബന്ധം പ്രധാനമന്ത്രി കാത്തു സൂക്ഷിക്കുന്നുണ്ട്.

1,000 വർഷം പഴക്കമുള്ളതാണ് ചരിത്രപ്രസിദ്ധമായ അൽ-ഹക്കിം മസ്ജിദ്. ഇന്ത്യയിലെ ബോഹ്‌റ സമൂഹം യഥാർത്ഥത്തിൽ ഫാത്തിമ രാജവംശത്തിൽ നിന്നാണ് ഉത്ഭവിച്ചത്. 1970-കൾ മുതൽ ബൊഹ്‌റ സമുദായം അൽ-ഹക്കിം മസ്ജിദ് നവീകരിച്ചു കൊണ്ടിരിക്കുന്നു. 2011-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ദാവൂദി ബൊഹ്‌റ സമുദായത്തിന്റെ അന്നത്തെ മതനേതാവ് സയ്യിദ്‌ന ബുർഹാനുദ്ദീന്റെ നൂറാം ജന്മദിനം ആഘോഷിക്കാൻ സമുദായം അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.

2014-ൽ ബുർഹാനുദ്ദീന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ സയ്യിദ്‌ന മുഫദ്ദൽ സൈഫുദ്ദീനെ അനുശോചനം അറിയിക്കാൻ പ്രധാനമന്ത്രി മോദി മുംബൈ സന്ദർശിച്ചിരുന്നു. 2015-ൽ സമുദായത്തിന്റെ നിലവിലെ മത മേധാവി സയ്യിദ്‌ന മുഫദ്ദൽ സൈഫുദ്ദീനെ പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. അദ്ദേഹവുമായി സൗഹാർദ്ദപരമായ ബന്ധമാണ് നരേന്ദ്രമോദിക്കുള്ളത്. കഴിഞ്ഞ ബംഗ്ലാദേശ് സന്ദർശന വേളയിലും ദാവൂദി ബൊഹ്റാസിന്റെ പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com