Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമണിപ്പൂരിലെ കൂട്ട‌ബലാത്സം​ഗം; കേസ് സിബിഐക്ക് കൈമാറാൻ കേന്ദ്രം 'വിചാരണ മണിപ്പൂരിന് പുറത്ത് ന‌ടത്തണം'

മണിപ്പൂരിലെ കൂട്ട‌ബലാത്സം​ഗം; കേസ് സിബിഐക്ക് കൈമാറാൻ കേന്ദ്രം ‘വിചാരണ മണിപ്പൂരിന് പുറത്ത് ന‌ടത്തണം’

ഇംഫാൽ: മണിപ്പൂരിൽ രണ്ടു കുക്കി യുവതികളെ ന​ഗ്നരാക്കി നടത്തി കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയ കേസ് സിബിഐക്ക് കൈമാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട്. കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്ത് ന‌ടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും.

മണിപ്പൂര്‍ വിഷയത്തില്‍ വ്യാഴാഴ്ചയും പാര്‍ലമെന്റ് തടസപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറാനുളള കേന്ദ്ര നീക്കം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണ് പാര്‍ലമെന്റ് വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ പ്രതിപക്ഷ എംപിമാര്‍ പോസ്റ്ററുകളുമായി ഇരു സഭകളുടേയും നടുത്തളത്തില്‍ പ്രതിഷേധിച്ചു. പ്രതിപക്ഷം രാജ്യസഭയില്‍ ‘ഇന്ത്യ ഇന്ത്യ’ വിളികള്‍ ശക്തമാക്കിയപ്പോള്‍ ഭരണപക്ഷം ‘മോദി മോദി’ വിളികള്‍ ഉയര്‍ത്തിയാണ് ഇതിനെ നേരിട്ടത്. വാദപ്രതിവാദങ്ങളെ തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായി. രണ്ട് ഗ്രാമ പ്രതിരോധ വോളന്റിയർമാർക്ക് വെടിയേറ്റതായി റിപ്പോർട്ടുണ്ടായിരുന്നു. നേരത്തെ ജൂലൈ 25 ന് കാംഗ്‌പോപി ജില്ലയിൽ സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന രണ്ട് ബസുകൾക്ക് ഒരു സംഘം അക്രമികൾ തീയിട്ടിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments