പരസ്പര അവിശ്വാസം ശക്തമായതോടെ മണിപ്പൂരിലെ ഗ്രാമങ്ങൾക്ക് ചുറ്റും കൂടുതൽ ബങ്കറുകൾ നിർമിച്ച് കുക്കി- മെയ്തെയ് വിഭാഗങ്ങൾ. തോക്കുകളുമായി ബങ്കറുകളിൽ രാപ്പകൽ ചിലവിടുകയാണ് കർഷകരടക്കം ഗ്രാമീണർ. സുരക്ഷാ സേനകളിൽ വിശ്വാസമില്ലന്ന് ഇരുപക്ഷവും പറയുന്നു.
ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, കൃഷിപാടങ്ങളിലെ കാവൽ പുരകൾ, എല്ലാം ഇന്ന് ബങ്കറുകളായി മാറിയിരിക്കുന്നു. മണൽ ചാക്കുകൾക്ക് പിന്നിൽ നിറതോക്കുകളുമായി മറുപക്ഷത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ് കർഷകർ. തൂമ്പ പിടിച്ച കൈകൾക്ക് ഡബിൾ ബാരൽ ഗണ്ണുകളും വഴങ്ങുമെന്ന് മൊയ്റാങിലെ ഒരു കർഷകൻ പറയുന്നു.
നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന തോക്കുകൾ ഉപയോഗിക്കാൻ മിലിറ്റന്റ് ഗ്രൂപ്പുകളിൽ നിന്ന് സമീപകാലത്ത് പരിശീലനം കിട്ടിയവരാണ് നല്ല ശതമാനവും. ബങ്കറായി മാറിയ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ തോക്കുമായി ഇരിക്കുന്നവരേയും കാണാം. ഓരോ വീട്ടിൽ നിന്നും ഒരോരുത്തർ മാറി മാറി ബങ്കറുകളിൽ ഡ്യൂട്ടി ചെയ്യണം. അല്ലെങ്കിൽ ഗ്രാമത്തിൽ ആ കുടുംബം ഒറ്റപ്പെടും.