Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചോദ്യങ്ങള്‍ തുടരും'; സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസ്

ചോദ്യങ്ങള്‍ തുടരും’; സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. ‘വരുന്നു…ചോദ്യങ്ങള്‍ തുടരും’ എന്നാണ് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി അദാനി-മോദി ബന്ധം ഉയര്‍ത്തികാട്ടിയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്.

ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ അനുകൂലവിധി. ഇതോടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യ നീങ്ങും. ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ തയ്യാറാകാതിരുന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. സൂറത്ത് സിജെഎം കോടതിയുടെ വിധി സ്റ്റേ ചെയ്യാനുള്ള രാഹുല്‍ ഗാന്ധിയുടെ ആവശ്യമാണ് ഇതോടെ സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. ജസ്റ്റിസ് ബി ആര്‍ ഗവായ്, പി എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് രാഹുല്‍ ഗാന്ധി ഹര്‍ജി പരിഗണിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments