ടെക് കമ്പനികളിലെ വ്യാപക പിരിച്ചിവിടൽ മൈക്രോസോഫ്റ്റിലും. മൈക്രോസോഫ്റ്റിൽ നിന്ന് 10000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെറ്റ, ട്വിറ്റർ, ആമസോൺ തുടങ്ങിയ കമ്പനികളുടെ ചുവടുപിടിച്ചാണ് മൈക്രോസോഫ്റ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നത്.
കമ്പനിയിലെ ആകെ ജീവനക്കാരിൽ 5 ശതമാനം ആളുകൾക്കാണ് ഈ ആഴ്ച ജോലി നഷ്ടമാവുക. മൈക്രോസോഫ്റ്റിന് രണ്ട് ലക്ഷത്തി 20,000 ജീവനക്കാരാണ് ആകെ ഉള്ളത്. ഇതിൽ അഞ്ച് ശതമാനമെന്നത് ഏകദേശം 11,000 വരും. കഴിഞ്ഞ ഒക്ടോബറിൽ മൈക്രോസോഫ്റ്റ് 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.